Powered By Blogger

2011 മേയ് 19, വ്യാഴാഴ്‌ച

കിന്നരിത്തൊപ്പി വെച്ച മാലാഖ

അവന്റെ   സ്വപ്നങ്ങളിലെന്നും  കിന്നരിത്തൊപ്പി വെച്ച  മുഖം  മറച്ച  ഒരു  മാലാഖ   പ്രത്യക്ഷപ്പെടാരുണ്ട്. അരുമയോടെ  നെറ്റിയിലോരുമ്മ  നല്‍കി  അപ്രത്യക്ഷമാകുന്ന സ്നേഹവതിയായ  മാലാഖ .
 ചുട്ടുപൊള്ളുന്ന  മണലാരണ്യത്തിലെ കഠിനമായ  ജോലിയും,  വിരസമായ  രാപ്പകലുകളും  കൊഴിഞ്ഞു പോകുന്ന ദിനങ്ങളില്‍ , എല്ലാത്തില്‍ നിന്നും  ആശ്വാസം കിട്ടിയിരുന്നത് സ്വപ്നത്തില്‍ മുഖം മറച്ചു വരുന്ന , ഒരിക്കല്‍ പോലും ഒന്നും ഉരിയിടാത്ത ആ  മാലാഖയുടെ സ്വാന്തന തലോടലായിരുന്നു  .....
 നാട്  ഒരോര്‍മ്മ  മാത്രമായി  എന്നും   മനസ്സിനെ  നോവിച്ചു ..  ഉറ്റവരെ  കാണാനുള്ള  മനസ്സിന്റെ   വിങ്ങല്‍  അടക്കാനാവാത്ത  ഒരു  രാത്രിയില്‍,   അവന്‍  തീരുമാനിച്ചു ...  തിരിച്ചു  വരാതിരിക്കാനായി  നാട്ടിലേക്കൊരു   യാത്ര ..!
  വീട്ടിലെ ദാരിദ്ര്യം, കല്യാണപ്രായം കഴിഞ്ഞ പെങ്ങന്മാര്‍ ,രോഗിയായ  ഉപ്പ, ചോര്‍ന്നൊലിക്കുന്ന  വീട് .. എല്ലാം  അവനെ  തളര്‍ത്തി .
 പക്ഷെ നാട്ടിലേക്ക്  മടങ്ങണമെന്ന  മോഹത്തിന്  ശക്തി  കൂടി  വന്നതേയുള്ളൂ...
 പിറ്റേന്ന്  ലേബര്‍ ക്യാമ്പിലേക്ക്  പണപ്പെട്ടിയുമായി  വന്ന  സൂപ്പെര്‍ വൈസറെ  കബളിപ്പിച്ചു   നോട്ട്  കെട്ടുകള്‍ അടങ്ങിയ   സ്യൂട്ട് കേസുമായി  റൂമിലെത്തി .
 ആര്‍ക്കും  സംശയം  തോന്നാത്ത  രീതിയില്‍  നാട്ടിലേക്കൊരു  യാത്ര  അറെഞ്ച്   ചെയ്തു .
പിടിക്കപെടും  മുന്‍പ്  പുറപ്പെടണം ....!!
കിടന്നിട്ടുറക്കം  വരുന്നില്ല ... തിരിഞ്ഞും  മറിഞ്ഞും  കിടന്നു . മയക്കത്തിനിടയില്‍  കിന്നരിത്തൊപ്പി വെച്ച മാലാഖ വീണ്ടും  അവനെ  തേടിയെത്തി .
" ആരുടെയാ മോനെ  ആ  പണം..?  തിരിച്ചു  കൊടുക്കൂ ... ഇങ്ങനെയാവാനല്ലല്ലോ  ഉമ്മ  കഷ്ട്ടപ്പെട്ട്  മോനെ   വളര്‍ത്തിയത് .അല്ലാഹു     നിനക്കൊരു  വഴി  കാണിച്ചുതരും ..."
ഉമ്മാ ......ഉമ്മാ.........
 അവന്‍  ഞെട്ടിയുണര്‍ന്നു .. മുഖം  തരാതെ  സ്വപ്നത്തില്‍  വന്നെന്നെ  ആശ്വസിപ്പിചിരുന്നത്  ... സ്നേഹിച്ചു കൊതി തീരും മുന്‍പ് തനിക്കു നഷ്ടപ്പെട്ട എല്ലാമെല്ലാമായ  എന്റെ  ഉമ്മയായിരുന്നോ ..?
 പിറ്റേന്ന്
 പണം  തിരിച്ചു  നല്‍കി  മാപ്പുപറഞ്ഞു  തിരികെ  പോരുമ്പോള്‍ .. ആകാശത്ത്  നിന്ന്  കിന്നരിത്തൊപ്പി വെച്ച ഒരു മാലാഖ  പുഞ്ചിരിക്കുന്നതായി   അവനു  തോന്നി ....

                (സമര്‍പ്പിക്കുന്നത്  : എന്റെ എല്ലാമെല്ലാമായ ഉമ്മാക്ക് )

11 അഭിപ്രായങ്ങൾ:

  1. ആശംസകൾ ഇസഹാക്ക്.. നല്ല ചിന്തകൾ.. അവതരണവും നന്നയി.. അവസാനിപ്പിക്കുന്ന ഭാഗം നല്ലൊരു പഞ്ചുകൂടി കൊടുക്കാൻ ശ്രമിക്കു..

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗിങ്ങിന്റെ അനന്ത സാധ്യതകളുള്ള ലോകത്തേക്ക് സ്വാഗതം ഇസ്ഹാക്ക്.........!

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു, ഇസ്‌ഹാക്. കൂടുതൽ പ്രതീക്ഷിക്കുന്നു.
    HARIS HANEEF

    മറുപടിഇല്ലാതാക്കൂ
  4. ലാലാ , ശിഹാബ്ക്കാ , ഹാരിസ്ക്കാ : നന്ദി

    മറുപടിഇല്ലാതാക്കൂ
  5. ജൈലാഫ്ക്കാ : ഈ മേഖലയില്‍ ഞാന്‍ വളരെ ശിശുവാണ് ... ഇത് പോലെയുള്ള വിമര്‍ശനങ്ങളും ഉപദേശങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. kadhayile pole thanne lifilum ee sathyam palikku, nannayitund

    മറുപടിഇല്ലാതാക്കൂ