സ്ജൂളില്‍ നിന്ന് വന്നു പുസ്തക സഞ്ചി വീട്ടീക്ക് വലിച്ചെറിഞു ഗോട്ടി കളിക്കാന്‍ ഓടുമ്പോള്‍ പിന്നില്‍ നിന്നു കൊച്ചുത്താടെ വിളി..
"ഡാ ചെക്കാ നീ എങ്ങോട്ടാ ഈ പായുന്നത് ...? റേഷന്‍ പീടികയില്‍ നിന്നു ചാക്കെരിയും , പഞ്ചാരയും , മണ്ണെണ്ണയും വാങ്ങീട്ട് വാടാ....... അല്ലെങ്കില്‍ ഉമ്മ പണികഴിഞു വന്നാല്‍ നല്ലതു കിട്ടിക്കോളും.... ഇവിടെ വെക്കാന്‍ ഒരു നാഴി അരിപോലില്ല "
റാഫിടെ കുപ്പീലുള്ള ആ കുന്നു ഗോട്ടികള്‍ ഇന്നെങ്കിലും ലുടിക്കാം എന്ന ആഗ്രഹമാണ് അതോടെ തകര്‍ന്നത് , മാത്രമല്ല സ്കൂളില്‍ വെച്ചു കുറെ നിര്‍ബന്ധിച്ചു സോമന് 15 ഗോട്ടി കൊടുത്ത് പകരം വാങ്ങിയ 'മഞ്ഞ ബക്കന്' വെറുതെ ആയല്ലോ ..
.....ടര്‍ ടര്‍ ടര്‍ വണ്ടി ബ്രെയിക്ക് ചവിട്ടി വലത്തേക്കെടുത്ത് ..തിരിഞ്ഞു വീട്ടീക്ക് ..... ഉമ്മാടെ കമ്മ്യൂണിസ്റ്റ് പച്ച കൊണ്ടുള്ള അടി പേടിച്ചല്ല.... പിന്നെ .....സ്നേഹത്തോടെയുള്ള ചീത്ത എനിക്ക് ഭയങ്കര പേടിയാ ....എവടെ .? വെക്കം താ ..അല്ലെങ്കില്‍ ഞാന്‍ പോകൂലാട്ടാ കൊച്ചുത്താ ....
എന്റെ സ്വന്തം വാഹനമായ സൈക്കിള്‍ ടയര്‍ വണ്ടി എടുക്കാതെ, ഒരുകയ്യില്‍ ചില്ലറ നോട്ടുകള്‍ കൂട്ടിപ്പിടിച്ചു മണ്ണെണ്ണ ഡപ്പയും, വലിയ സഞ്ചിയുമായി പിന്നെ ഒറ്റ ഓട്ടം. ..ചെന്നു നിന്നതു ചുക്കുബസാറിലേ റേഷന്‍ മൊമ്മുട്ടിക്കാടെ കടയില്‍ ....
'ഇക്കാക്കു കുറെ പഠിക്കുവാനുണ്ടു ,അവന് പത്തിലാ...ഇനി മുതല്‍ കടേക്കൊക്കെ നീ പോകണം' എന്ന ഉമ്മാടെ വാക്കുകള്‍ ഇക്കയിലുണ്ടാക്കിയ സന്തോഷവും പിന്നെ എന്നെ കളിയാക്കിയതും കിതച്ചു കൊണ്ടു ആ നീണ്ട വരിയില്‍ നില്‍ക്കുമ്പോളും ഞാന്‍ ഓര്‍ത്തു.
നീണ്ട വരി ചുരുങ്ങി ചുരുങ്ങി എന്റെ അവസരമെത്തുമ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങി. "രായം മരക്കാര്‍ പാത്തു"...എന്ത്യേയ് ചക്കരേ (വെല്ലിപ്പയെ വിളിക്കുന്ന പേര് ) ബേണ്ടെ..? മൊമ്മുട്ടിക്കയുടെ ആ ചോദ്യത്തിന് .. 5 കിലൊ അരി, പഞ്ചാര , മണ്ണെണ്ണ , എന്റെ ഉറക്കെയുള്ള ഈ പറച്ചില് എതിര്‍വശത്തെ ബാലേട്ടന്റെ ചായ പീടികയില്‍ പോലും മുഴങ്ങി.
പിന്നെ ഒരു പിടി പഞ്ചാര വായേക്കിട്ടു കയ്യില്‍ പറ്റിപ്പിടിച്ച പഞ്ചാര നാവു കൊണ്ടു നുണയുമ്പോള്‍ പിന്നില്‍ നിന്നു മൊമ്മുട്ടിക്ക"കുറേശ്ശെ തിന്നെടാ ..കൊക്കപ്പുഴു വരും"
അരിയും , പഞ്ചാരയും , മണ്ണെണ്ണയും വാങ്ങി പുറത്തു കടക്കുമ്പോള്‍ ഒരു പിടി ഗോതമ്പെടുത്തു വായിലിടാനും മറന്നില്ല. ഞാനൊറ്റക്കു എങ്ങിനെ ഇരുട്ടത്തു ഇതെല്ലാം കൂടീ കൊണ്ടുപോകും ..? എന്നു വിചാരിചു നില്ക്കുമ്പോള് ...
ഇരുട്ടിനെ വകഞ്ഞു മാറ്റി ടോര്‍ച്ചുമായി ഇക്ക പ്രത്യക്ഷപ്പെട്ടു, അപ്പോള്‍ എന്റെ മനസ്സിലും ആഹ്ളാദത്തിന്റെ ടോര്‍ച്ചു കത്തി .

എന്റെ ബാല്യത്തിലോട്ടു ഞാന്‍ തിരിച്ചു പോയി
മറുപടിഇല്ലാതാക്കൂsuper
മറുപടിഇല്ലാതാക്കൂഇസഹാക്ക്.. തുടക്കത്തിലെ ഒഴുക്ക് അവസാനത്തില്‍ ഇല്ലല്ലോ.. എങ്കിലും വായിക്കാന്‍ രസമുണ്ട്..നന്നായിരിക്കുന്നു.. ആശംസകള്‍..
മറുപടിഇല്ലാതാക്കൂmanassil neriya nombaram unarthunna kadha onnude nannakkamayirunnu
മറുപടിഇല്ലാതാക്കൂ:) നന്നായി... അവസാനം എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ
മറുപടിഇല്ലാതാക്കൂ