Powered By Blogger

2011, ഡിസംബർ 6, ചൊവ്വാഴ്ച

പാവറട്ടി സംഗമം

ജനിച്ചു വളര്‍ന്ന പാവറട്ടിയില്‍ നിന്നും അകലങ്ങളിലെ കര്‍മ്മ മേഖലകളിലേക്ക് ചേക്കേറിയ നാട്ടിന്‍ കൂട്ടത്തെ കണ്ടു മുട്ടാന്‍ സംഗമം പാവറട്ടിയുടെ 'സംഗമം -2011'
                                                മനാഫിന്റെ കിടിലന്‍ ലോഗയോടെ തുടക്കം

                                              ആദ്യ വെടിക്കെട്ടിന് തിരി കൊളുത്തിയവര്‍

                       രണ്ടാമത് മീറ്റിങ്ങോടെ സംഗമം ഒരു സംഭാവമാകുമെന്നു ഉറപ്പായി .

                                                           - ലോഗോ പ്രകാശനം-
   ഉയരക്കുറവിനെ ശപിച്ച നിമിഷം ....എന്റെ ഏറ്റവും നല്ല പോസായിരുന്നു മറഞ്ഞു പോയത് 


                                              തലയില്‍ ചുമടെടുക്കാന്‍ തലേന്ന് വന്നപ്പോള്‍ 

                                            സംഗമം നടന്ന പാക്കിസ്ഥാന്‍ ഹാളിന്റെ കവാടം


 നവംബര്‍ ആറിന്റെ  പകലിനും രാത്രിക്കും  പതിവില്‍ കവിഞ്ഞ പ്രകാശമുണ്ടായിരുന്നു. അന്ന് ഷാര്‍ജ  പ്രപഞ്ചത്തോളം വികസിച്ചു. ഹൃദയങ്ങള്‍  സൌഹൃദ  ലഹരിയില്‍ നിറഞ്ഞാടി . ഉഗ്രപ്രതാഭികളായ സിംഹങ്ങള്‍ പോലും ഇണപ്രാവുകളെപ്പോലെ കുറുകിനടന്നു.പ്രവാസികളുടെ പറുദീസയായ യുഎഇ യില്‍ മലയാളീ സമൂഹം പല സംഗമങ്ങള്‍ക്കും, സമ്മേളനങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നിട്ടുണ്ട് . അതെല്ലാം തന്നെ ഒരു ആദര്‍ശത്തിന് വേണ്ടിയോ , രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയോ ആയിരുന്നു.അതില്‍ നിന്നും വ്യത്യസ്തമായി വിവിധ രാഷ്ട്രീയ , പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന പാവരട്ടിക്കാര്‍ , പ്രവാസത്തിന്റെ മതികെട്ടില്‍ അകന്നു പോയ സുഹൃത്തുക്കള്‍ , അയല്‍വാസികള്‍ , നാട്ടുകാര്‍ ,പരസ്പരം കാണാതെ ഫേസ്ബുക്കിലൂടെ  സംവദിച്ചവര്‍ ..ആ മറക്കപ്പുറം സംവദിക്കുന്ന ആളെ കാണാന്‍ ഓരോ മനസ്സും കൊതിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുത തന്നെയാണ് ..അത്തരം ഒരു കൂട്ടം മനസ്സുകളുടെ  തുടിപ്പാണ് നവംബര്‍ ആറു ഞായറാഴ്ച ഷാര്‍ജയില്‍  അനുഭവിച്ചറിഞ്ഞത് . വര്‍ഷങ്ങള്‍ക്കു ശേഷം ഉറ്റവരെ കണ്ടപ്പോള്‍ പലരിലുമുണ്ടായ ഭാവപകര്‍ച്ചകള്‍ ..ആശ്ലേഷണങ്ങള്‍ ..  കുഷലന്വേഷണങ്ങള്‍ ..സന്തോഷങ്ങള്‍ ...ആഹ്ലാദം അതെല്ലാം വിവരിച്ചു തരാന്‍ ഞാന്‍ അശക്തനാണ് . അവിടെ പ്രതികാരമുണ്ടായിരുന്നില്ല ,പ്രതിഷേധമുണ്ടായിരുന്നില്ല , അകല്‍ച്ച ഉണ്ടായിരുന്നില്ല എങ്ങും നിറഞ്ഞു നിന്നത് സ്നേഹസാഗരമായിരുന്നു . അതാണ്‌ നമ്മുടെ സംഗമത്തിന്റെ  ഒന്നാമത്തെ വിജയവും . ആയിരത്തില്‍  കൂടുതല്‍ തലകള്‍ ഉണ്ടായിരുന്നു ,  എണ്ണമുള്ള തലകളെക്കാളും കനമുള്ള സ്നേഹ മനസ്സുകളുടെ സംഗമതിനാണ് ഷാര്‍ജ വേദിയായത്. അവിടെ  നമ്മള്‍ അവശേഷിപ്പിച്ചു പോന്നത് സ്നേഹത്തില്‍ കോര്‍ത്തെടുത്ത മനസ്സുകള്‍  തന്നെയാണ് .അത്കൊണ്ട് ആ സ്നേഹം എന്നും  തഴചു നില്‍ക്കും.  ഒട്ടേറെ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ട് പലര്‍ക്കും പല രീതിയില്‍ ..മനസ്സുകള്‍ ഒന്നുകൂടെ  കൂട്ടികെട്ടിയിട്ടുണ്ട് ഹൃദയവിശാലത കൊണ്ട് .. ഇനി അഴിച്ചെടുക്കാന്‍ പ്രയാസമായിരിക്കും ... ഈ സംഗമം കൊണ്ട് ഒട്ടേറെ നേട്ടങ്ങള്‍ ..അതിന്റെ കണക്കെടുപ്പ് നടത്തുന്നതിന് മുന്നേ ... സംഗമ സാഹചര്യം ഒരുങ്ങാനുണ്ടായ കാരണവും അതിന്റെ വിജയത്തിലേക്ക് നയിച്ച ചിലതിനെ കുറിച്ച് പറയേണ്ടിയിരിക്കുന്നു..അത് വിസ്മരിച്ചു കൊണ്ട് ഒരിക്കലും കണക്കെടുപ്പ് നടത്താന്‍ സാധ്യമല്ല ...


2003 ല്‍  തുടക്കം കുറിച്ച കൂട്ടായ്മക്ക്  ഓരോ മനസ്സും കൊതിച്ചപ്പോള്‍... ആഗ്രഹിച്ചപ്പോള്‍ , ആര്‍ കെ ഫൈസല്ക്ക അത്  എല്ലാവരിലേക്കും സമര്‍പ്പിച്ചപ്പോള്‍ നിഷേധത്തിന്റെ ഒരു വാക്ക് പോലും ഇല്ലാതെ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ ഓരോരുത്തരും തയ്യാറായി..പിന്നെ ഇതിന്റെ കടിഞ്ഞാന്‍ ഏറ്റെടുക്കാന്‍ സലാം എം വി , സലാം വെന്മേനാട് , അബ്ദുല്‍ കാദര്‍ ചക്കനാത്ത് , സലാം പുളിക്കല്‍  എന്നിവര്‍ മുന്നോട്ടു വന്നു. അപ്പോള്‍ സംഗമം എന്ന ട്രെയിന്‍ ഒരു പാലത്തിലൂടെ സുഖമമായി യാത്ര തുടങ്ങി.  പിന്നെ യാത്രക്കാരായി നമ്മള്‍ കയറേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ ..ഇതിന്റെ സംഘാടകര്‍ ആരെന്ന ചോദ്യം പരസ്പരം ചോദിക്കാതെ എല്ലാരും പ്രതിനിധികളായ സംഗമം ... എല്ലാവരും പരസ്പരം ക്ഷണിക്കുകയായിരുന്നു  .. ചില പേരുകള്‍ ഓര്‍മ്മിക്കാതെ  വയ്യ ..അതൊരു പക്ഷപാതതിനല്ല .. ഇവിടെ പ്രത്യേകം നന്ദി ആരോടും പറയേണ്ടതില്ലെങ്കിലും ... തുടക്കം മുതല്‍ ഫേസ് ബുക്കിലൂടെ നിരന്തരം പ്രചരണം  നടത്തിയ സിദ്ധീക്ക് കൈതമുക്ക് , മുസ്തഫ പള്ളത്ത്, കാസിം മണക്കോടന്‍, സഞ്ചീവ് മേനോന്‍ , ആര്‍ കെ ഫൈസല്‍ , ഫുഹാത് ,മലിക്, ശുക്കൂര്‍ ,  അഷറഫ് മഞ്ഞിയില്‍ , യൂസഫ്‌ , മനാഫ് , ഇസ്മായില്‍ , നൌഫല്‍ , നൂറുദ്ധീന്‍ , സിനോജ് മുല്ലപ്പൂ , സനീഷ് , ഹരിഹരന്‍ , ഗഫൂര്‍ , ഷമീര്‍ എന്‍കെ , റഷീദ്, സലാം ആര്‍ വി , അബ്ബാസ് ഇ എം   etc അങ്ങനെ നീണ്ടു പോകുന്ന പട്ടിക ... എല്ലാരുടെയും പേരുകള്‍ എനിക്ക് പറയാന്‍ സാധിക്കുമെങ്കിലും അങ്ങനെ ഒരു ഉധ്യമതിനു മുതിരുന്നില്ല ... സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതല്‍ ഉണ്ടായിരുന്ന സംഗമത്തില്‍ അവരെ നിയന്ത്രിക്കാനും, മത്സരങ്ങള്‍ നടത്താനും പാടവം കാണിച്ച  സീനത്ത(സീനത്ത് സലാം ) , സജ്നത്ത(സജ്ന സലാം )  എന്നിവരെ എടുത്തു പറയാതിരിക്കാന്‍ ഒരിക്കലും കഴിയില്ല.


പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മാനസീകോല്ലാസത്തിനായി സംഘടിപ്പിച്ച  പരിപാടിയില്‍ ആകര്‍ഷകമായ നിരവധി കലാ കായിക പരിപാടികള്‍ ഒരുക്കിയിരുന്നു.  സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, ,യുവാക്കള്‍ക്കും , കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന മത്സര പരിപാടികളും സ്നേഹ കൂട്ടായ്മയുടെ മറ്റൊരു സവിശേഷതയായി മാറി .

യുഎഇ യിലുള്ള പാവറട്ടി നിവാസികളുടെ  ഡാറ്റാസ് ശേഖരിക്കുന്നതിന് വേണ്ടിയുള്ള  കൂപ്പന്‍ വിതരണം  അഞ്ചു കൂപ്പന്‍ വാങ്ങി ഹമീദ് നമ്പത്ത് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു സംഗമം പാവറട്ടിയുടെ ഔദ്യോഗിക ഉദ്ഘാടനം  വാദ്യമേളങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ കണ്‍വീനര്‍ സലാം പുളിക്കല്‍ നിര്‍വ്വഹിച്ചു.

                                             സലാം പുളിക്കല്‍ ..മൈക്ക് പൊളിച്ചടക്കുന്നു

                                                                      വാദ്യമേളം

ശേഷം  മൈതാനത്ത് പാവറട്ടിയിലെ വ്യത്യസ്ത ക്ലബ്ബുകളെ പ്രതിനിധീകരിച്ചുള്ള വാശിയേറിയ കമ്പവലി മത്സരം അരങ്ങേറി. സ്റ്റാര്‍ ഓഫ് നേഷന്‍ ഒന്നാംസ്ഥാനവും, തരംഗിണി  ചുക്കുബസാര്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി .
                                                              യുദ്ധം തുടങ്ങുകയായി

                             പവനായി ശവമാകുന്നതിനു തൊട്ടു മുന്‍പ് , നിര്‍ബന്ധിച്ചു എടുപ്പിച്ചത്


             തരംഗിണിയുടെ പുലിക്കുട്ടികള്‍ ...എതിരാളികളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുന്നു

                                                    ഹോ ...സിനോജിന്റെ ഒരു കാര്യമേ

                                               അളിയാ ...റാഫീ..മുറുക്കെ പിടിക്കെടാ .

                                                        എന്നാല്‍ ..തുടങ്ങാലെ

                                     വടംവലിയില്‍ "സ്റ്റാര്‍ ഓഫ് നേഷന്‍ " ജേതാക്കളായപ്പോള്‍

മൈലാഞ്ചി കൊണ്ട് കൈകളില്‍ കവിത രചിക്കുന്ന കലാകാരികളെ കണ്ടെത്തുന്ന ഹെന്ന മത്സരത്തില്‍ റാംഷി   ഒന്നാംസ്ഥാനവും , ഷിംന ഇബ്രാഹീം, ശബ്ന എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.തുടര്‍ന്നു നടന്ന  ഗിഫ്റ്റ് എക്സ്ചേഞ്ച് മത്സരത്തില്‍ ഷഹനാസ് അഷ്‌റഫ്‌ ഒന്നാംസ്ഥാനവും , ഹനാന്‍ സലാം രണ്ടാംസ്ഥാനവും നേടി. ജൂനിയര്‍ കസേരക്കളിയില്‍ ഫിദ റഷീദും , സീനിയര്‍ കസേരക്കളിയില്‍ മുഹ്സിന അഷറഫും  ജേതാക്കളായി . യുഎഇ പാവറട്ടി പ്രവാസികളുടെ കൂട്ടായ്മയിലെ തീറ്റ പ്രിയനെ  കണ്ടെത്തുന്ന മത്സരത്തില്‍ നൂറുദ്ധീന്‍ മനക്കോട്ടു ഒന്നാമതായി. ബൈജു രണ്ടാംസ്ഥാനവും നേടി .


                                                      മെഹന്തി മത്സരത്തില്‍ നിന്ന്


             നാട്ടുകാര്‍ തല്ലി ഓടിച്ച വയറന്മാര്‍ ..ഷാര്‍ജയില്‍ വീണ്ടും തിന്നു മുടിപ്പിക്കുന്നു


സാംസ്കാരിക സമ്മേളനം ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍  പ്രസിഡന്റ്‌ ശ്രീ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സംഗമം ചെയര്‍മാന്‍ സലാം എം വി അധ്യക്ഷത വഹിച്ച യോഗത്തില്‍ , സലാം വെന്മേനാട് സ്വാഗതം പറഞ്ഞു .സംഗമ അവലോകനം അബ്ദുല്‍ കാദര്‍ ചക്കനാത്ത് നിര്‍വ്വഹിച്ചു.  മുഖ്യ അതിഥികളായി  എത്തിയ ശ്രീ സബാ ജോസെഫ് (സാമൂഹ്യ പ്രവര്‍ത്തകന്‍ ), നാസര്‍ ബേപ്പൂര്‍ (അമൃത ടിവി ) , ആശംസകള്‍ അര്‍പ്പിച്ച സിദ്ധീക്ക് കൈതമുക്ക് , റസാക്ക് ഒരുമനിയൂര്‍ , മുഹമ്മദ്‌ വെട്ടുകാട് സ്റ്റേജില്‍ ഉണ്ടായിരുന്ന കാസിം മണക്കോടന്‍ ,  ആര്‍ കെ അഷറഫ് , എന്‍ കെ ജലീല്‍  തുടങ്ങി നിരവധി സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.


യുഎഇ യുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അറബിക് ഫോക്ക് ഡാന്‍സോടെ കാലാപരിപാടികള്‍ക്ക് തുടക്കമായി .തുടര്‍ന്നു അജ്മാനിലെ ഭരത് ഡാന്‍സ്‌ ട്രൂപ്പ് അവതരിപ്പിച്ച രംഗപൂജ , സിനിമാറ്റിക് ഡാന്‍സ്‌ , തിരുവാതിരക്കളി , ഒപ്പന ഇതെല്ലാം കാണികളെ ത്രസിപ്പിച്ചു. പാവറട്ടിയിലെ ഗായികാ/ ഗായകന്മാരായ ഷിറിന്‍ ഫാത്തിമ , ശംസുദ്ധീന്‍ അബ്ദുള്ള , മനാഫ് , സൈഫു എന്നിവരുടെ പാട്ടുകളോടെ ഗാനമേളക്ക് തുടക്കമായി . പിന്നീട്  യുഎയിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍കെസ്ട്രയുടെ ഗായകര്‍ അക്ഷരാര്‍ത്ഥത്തില്‍ സദസ്സിനെ ഇളക്കി മറിച്ചു.  കൈരളി ടിവിയിലെ മെലഡി ബൈറ്റ്സ് ന്റെ അവതാരകയും ഗായികയുമായ ലേഖ അജയ് സദസ്സിനെ കയ്യിലെടുത്തു. ഉന്മേഷ് ബഷീര്‍ , നാജി , അജയ് എന്നിവരുടെ പാട്ടുകള്‍ക്ക് താളം പിടിക്കാത്ത ഡാന്‍സ്‌ ചെയ്യാത്തവര്‍ വിരളം  . പാവറട്ടിയിലെ  ചെറിയ കുട്ടികള്‍ മുതല്‍ മെയിന്‍ സംഘാടകര്‍ വരെ ഗായകരുടെ പാട്ടിനനുസരിച്ച് നൃത്തമാടി . ഈ ആഘോഷം അവസാനിക്കല്ലേ എന്നുള്ള വേവലാതി ഓരോരോ മുഖത്തും കാണാമായിരുന്നു .
                                                         അറബിക്ക് ഫോക്ക് ഡാന്‍സ്‌


                                                           തേരീ..മേരീ .... മേരാ ഭായ്


                                                കാണികളെ ശരിക്കും വിസ്മയിപ്പിച്ച രംഗപൂജ

                                                       സിനിമാറ്റിക്ക് ഡാന്‍സ്‌


                                                                   തിരുവാതിരക്കളി


                                                   പാല്‍നിലാ പുഞ്ചിരിയുമായി ..ഒപ്പന



ഖത്തറില്‍ നിന്ന് പരിപാടി കാണാന്‍ മാത്രം വന്ന അമീര്‍ എന്‍ കെ നറുക്കെടുപ്പിലൂടെ വിജയിയായതും ഈ സംഗമത്തിന്റെ മറ്റൊരു സവിശേഷതയായി മാറി .


അവസാന ഗാനം  സിംഫണിയുടെ ഗായകര്‍ പാടി നിറുത്തി, സംഗമത്തിന് തിരശ്ശീല ഇട്ടപ്പോള്‍  എല്ലാവരുടെയും മുഖത്ത് നിരാശ കളിയാടി. ആര്‍ത്തലച്ചു പെയ്ത മഴ പെട്ടെന്ന് നിലച്ച പ്രതീതി  . പിടയ്ക്കുന്ന ഹൃദയത്തോടെ ഓരോരിതരും വിടവാങ്ങുന്ന ആ ദൃശ്യം ക്യാമറ കണ്ണുകള്‍ക്ക്‌ പോലും ഒപ്പിയെടുക്കാന്‍ കഴിയാത്തത്ര വേദനാജനകമായിരുന്നു . സംഗമ കാര്യങ്ങള്‍ പറഞ്ഞു ചെല്ലുമ്പോള്‍ മാറി നിന്നവര്‍ പോലും നമുക്കെത്രയും പെട്ടെന്ന് ഒന്നു കൂടി ഒന്നിക്കണം, എല്ലാവരെയും കാണണം, സ്നേഹം പങ്കുവെക്കണം എന്നു പറഞ്ഞു പരസ്പരം ആശ്ലെഷിക്കുന്നുണ്ടായിരുന്നു .



പാവറട്ടി സംഗമത്തിന്  കാലെടുത്തു വെക്കുന്നതിനു മുന്നേ വിവിധ പോസ്ടരുകള്‍ കൊണ്ട് സംഗമത്തെ  വര്‍ണാഭമാക്കിയ പ്രിയ സുഹൃത്തുക്കള്‍  ഇസ്മായില്‍ പൊടി,മനാഫ്, മുഹമ്മദ്‌ അഷ്കര്‍                                                     




                                                              
ഇവരെക്കാളൊക്കെ ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് എനര്‍ജി ഡ്രിങ്ക് , വെള്ളം , ബേക്കറി ഐറ്റംസ് , തുടങ്ങി ഭക്ഷണ പദാര്‍ഥങ്ങള്‍ സ്പോണ്‍സര്‍ ചെയ്തവരോടും , സാമ്പത്തികമായി സഹായിച്ചവരോടുമാണ് . ...മറക്കാതിരിക്കാം നമുക്കാ നാമങ്ങള്‍ .


കഴിഞ്ഞു പോയത് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ഒരു ദിനമായിരുന്നു. പാവറട്ടിയിലെ മുഴുവന്‍ നിവാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനേക്കാള്‍ വലിയൊരു കൂടിചെരലിനു സംഗമം പാവറട്ടി വേദിയോരുക്കട്ടെ ..............
 ***************************************************
ബാക്കി വിശേഷങ്ങള്‍ ഈ ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും .





































                                       മധുരമീ ഒത്തുചേരല്‍ ; പാവറട്ടിയുടെ മുന്‍പറവകള്‍

സിഡി പ്രകാശനം കമരുക്ക ഉദ്ഘാടനം ചെയ്യുന്നു (ഇതിലും ഞാനില്ല )

             തെറി പറയാന്‍ കാത്തിരിക്കുന്ന നിങ്ങള്ക്ക് മുന്‍പില്‍ ഞാനിതാ വന്നിരിക്കുന്നു.
                                               നന്ദിയോടെ സംഗമം പാവറട്ടി






4 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ കുറ്റം നിരത്തട്ടെ? എന്നെ പോലെ കണ്ണ് കാണാന്‍ വയ്യാത്തവര്‍ ഇങ്ങിനെ ഉള്ള കുഞ്ഞു കുഞ്ഞു അക്ഷരങ്ങള്‍ എങ്ങിനെ വായിക്കും? വായിക്കണം എന്ന് തോന്നി വരുന്നവന്‍ ഇത് കണ്ടാല്‍ ഓടില്ലേ? കടലാസും പേനയിലെ മഷിയും ഒന്നും തീരില്ല ഇനി അഥവാ തീര്‍ന്നാല്‍ തന്നെ ഞാന്‍ അയച്ചു തരാം.. അത് കൊണ്ട് ഫോണ്ട് വലുതാക്കുക... പിന്നേ... നിന്‍റെ ഈ സുന്ദര മുഖം നോക്കി തെറി പറയാതിരിക്കും എന്ന് നീ കരുതുന്നുണ്ടെങ്കില്‍ നടക്കില്ല.... ഞാന്‍ പറയും..... മര്യാദിക്ക് പറയുന്നത് കേട്ടോ....

    ബാക്കി പിന്നീട് എഴുതാം...;)

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ഡിസംബർ 24 3:41 PM

    *ചിരിക്കുന്ന കണ്ണു നീര്‍* ......
    ഉച്ചവെയില്‍ പിച്ചവെച്ച്..
    പോക്കു വെയിലിനോടടുക്കവേ,
    കാല്‍ നീട്ടി നിവര്‍ന്നിരുന്നു ഘടികാര...
    സൂചികള്‍ മണി മൂന്നിനായ്‌.
    ആയതും ചിന്നം വിളിച്ചു കുഴല്‍
    സംഗമ സാഗരത്തിനായ്.
    കേട്ടൊരാ കുഴല്‍ വിളി, കരിമരുന്നൊന്നത്
    പൊട്ടിച്ചതോ സ്വയം പൊട്ടിയതോ?
    പൊട്ടിയ പൊട്ടില്‍ ഞെട്ടിത്തെറിച്ചു പല ചെണ്ടകള്‍
    വിറയാര്‍ന്നു ചെണ്ടക്കൊലുകളതത്രയും..
    ചെണ്ടപ്പുറത്തേക്കെടുത്തത് ചാടി.
    ചാടി ചിലരൊപ്പം ഒത്തൊന്നു ചാടി,
    ചാടി സ്വയം മറന്നു പുല്‍ചാടിയായ്.

    പൂഴിപ്പുറത്തു നിറഞ്ഞു പുരുഷാരം
    നിരന്നതു നിന്നു എട്ടെട്ടു മല്ലന്മാര്‍..
    എടുത്തൊരു വടം തുടങ്ങി പിടി വലി,
    കീര്‍ത്തികേട്ടൊരുത്തര്‍ കമിഴ്ന്നതും..
    ഇത്തിരി കുഞ്ഞന്മാര്‍ മലര്‍ന്നതും നാം കണ്ടു.
    വീംമ്പിളക്കിയാ ചിലര്‍ ഒളിച്ചതും ഓര്‍ക്കുക!

    കയ്യിലെ മൈലാഞ്ചിച്ചുവപ്പിനായ് മങ്കമാര്‍
    കാട്ടിയ കരവിരുതിനലങ്കാരം, കാണാതെ കണ്ടു
    ചോരയില്‍ ചാലിച്ച കൈരേഖകള്‍ .
    ചക്രവാളം തീര്‍ത്ത കൈകളും നാം കണ്ടു.

    കുംബ നിറച്ചു ജയിക്കുവാന്‍ വന്നവര്‍
    ഇമ്പം നിറഞ്ഞ ഗജ മേള കാഴ്ചയായ്.
    കൂട്ടത്തില്‍ (IOO ) കുംബയായ് വന്നവന്‍ വമ്പനായ്‌ .

    നിസ്കാരം കഴിഞ്ഞ സംസ്കാര സന്ധ്യ
    പുരസക്കാരമായെന്നു അതിഥികളൊക്കെയും.

    വിളമ്പിയ സദ്യതന്‍ വേറിട്ട സ്വാദ്...
    തീര്‍ത്തോരാവരി കൂകുന്ന വണ്ടിയായ്.

    ആലുവ മണപ്പുറം കൈക്കുമ്പിളിലേന്ദീ..
    തീര്‍ത്തു ദീപാവലി മങ്കമാരോന്നിച്ച്.
    നാടിന്‍റെ കോകിലം കണ്ഠം തുറന്നപ്പോള്‍
    കോണ്ടു മനം വാടുന്ന തൊട്ടാ വാടിയില്‍.
    വാടിയ തോട്ടവാടിയെ തഴുകി ഉണര്‍ത്തി,
    ചന്ദന മണമുള്ള കൊച്ചു പൂങ്കാറ്റ്.
    പൂങ്കാറ്റൊരുവേള കൊടുങ്കാറ്റായ് വീശി..
    കുച്ചുമരങ്ങള്‍ ഒന്നൊന്നായി ആടി,
    അപ്പൂപനാലുകള്‍ കടപറിഞാടി.

    മാരുതനോടോത്തു പറവയായ് വന്നവന്‍
    സമ്മാനം കൊത്തി മാനത്തെ തുമ്പി...
    ക്കൊത്തു തിരിച്ചു പറന്നുപോയ്.

    കേട്ട് പാതിരാ മണി സാഗരം ശാന്തമായ്
    തിരയില്ലാ സാഗരസംഗമം രണ്ടു കണ്ണുനീര്‍ ചാലുപോല്‍.
    മാനത്തെ തിങ്കളും കണ്ണുനീര്‍ വാര്‍ത്തു...
    സലാം ആര്‍ വി

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ഡിസംബർ 24 4:07 PM

    സംഗമം പാവറട്ടി 2011ന്റെ മനോഹരദ്ര്യശ്യങ്ങള്‍ ബ്ലോഗില്ലുടെ ലോകജനതക്കുമുന്നില്‍ എത്തിച്ച ഇസ്ഹാക്ക്നു ഒരായിരം അഭിനന്ദനങ്ങള്‍.,..
    ഉയരകുരവ്ക്കൊണ്ട് പിന്നില്‍ ആണെങ്കിലും പാവറട്ടിക്കാര്‍ക്ക്‌ നീ എന്നും മുന്നിലാണ്,..

    (സാഹിത്യലോകത്തിനു കുഞ്ഞുണ്ണിമാഷിനെ മറക്കുവാന്‍ പറ്റുമോ?)

    സലാം പുളിക്കല്‍.,

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, ഡിസംബർ 24 7:21 PM

    ഇസ്ഹാക് അബ്ദുള്ള, താങ്കളുടെ വരികളും പ്രയത്നങ്ങളും ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ... സലാം ആര്‍ വി

    മറുപടിഇല്ലാതാക്കൂ