Powered By Blogger

2011, ഡിസംബർ 21, ബുധനാഴ്‌ച

നിഴലുമായി ഒരു മല്‍പിടുത്തം




മലപ്പുറം എന്നും ഒരുപിടി മഹനീയ വ്യക്തിത്വങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ഥലമാണ്. പ്രത്യേകിച്ച് സ്ത്രീ രത്നങ്ങള്‍ക്ക് . കരിവേപ്പില്‍ റാബിയ , നിരുപമാ രാഉ, സൌദാബി , ഖമരുന്നിസ അന്‍വര്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച സംരംഭകയ്ക്കുള്ള ദേശീയ പുരസ്ക്കാരം രാഷ്ട്രപതിയില്‍ നിന്ന് നേടിയ കേരളത്തിലെ ആദ്യത്തെ സംരംഭകയായ മലപ്പുറത്തെ സ്വന്തം
ഷഹന നൗഷാദിനെ കുറിച്ചറിയാത്തവര്‍ വിരളമായിരിക്കും. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണീ വീട്ടമ്മ .

ഫേസ് ബുക്ക്,ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും , ബ്ലോഗിലൂടെയും സംവദിക്കുന്ന ഇവരിന്നു അക്ഷയ കമ്പ്യൂട്ടര്‍ സംരംഭത്തിലൂടെ കേരളത്തിലെ ആബാലവൃദ്ധ ജനങ്ങളുടെ പ്രിയപ്പെട്ട ടീച്ചറാണ് .

ആ പ്രിയപ്പെട്ട ടീച്ചറുമായി ഓണ്‍ലൈന്‍ വിചാരണ (ഇന്റര്‍വ്യൂ ) നടത്തുവാനുള്ള ഭാഗ്യം എനിക്കുണ്ടായി .

Eshak Abdulla 1. വിചാരണയ്ക്ക് മുന്‍പ് പ്രതിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഒരവസരം. ആരാണ് ശഹാന നൌഷാദ് ? നിങ്ങളെ കുറിച്ചു ഒരു വിവരണം തന്നാലും .

ഷഹന നൗഷാദ്
  • ഹയ്യോ ..എന്നെ കുറിച്ച് ഞാന്‍ തന്നെ ഒന്ന് ഓര്‍ക്കട്ടെ. വളരെ വിശദമായി ഞാന്‍ ഈ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ട് . അത് പോരെ ?


Eshak Abdulla 2 . മലപ്പുറം പോലെ  മുസ്ലീങ്ങള്‍ക്ക് ആധിപത്യമുള്ള സ്ഥലത്ത് നിന്ന് സമൂഹത്തിന്റെ ഉന്നതിയിലേക്ക് കടന്നു വരുമ്പോള്‍ പല തരത്തിലുള്ള എതിര്‍പ്പുകളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകില്ലേ ? സ്ത്രീകള്‍ ജോലിക്ക് പോകുവാന്‍ പാടില്ല , ഭരണ രംഗങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നുള്ള കാടത്ത നിയമങ്ങള്‍ക്കെതിരെ നിങ്ങളുടെ കാഴ്ചപ്പാട് എന്താണ് ?
ഷഹന നൗഷാദ്
  • മലപ്പുറം എന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം കുറച്ചു പോയ ഒരു ജില്ലയാണ് എന്ന് എനിക്ക് അഭിപ്രായമില്ല... എന്നാല്‍ പലതിനും അതിന്റേതായ നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന് ഉള്ളത് സത്യമാണ്.. എന്നാല്‍ ജോലി ചെയ്യനോ പൊതു വേദിയിലേക്ക് വരുവാണോ ഒന്നും തന്നെ ആര്‍ക്കും ഒരു സ്വാതന്ത്ര്യ കുറവുമില്ല.. ആളുകള്‍ വരാന്‍ മടിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.എല്ലാ സ്വാതന്ത്ര്യവും സ്ത്രീക്ക് ഉണ്ടെങ്കിലും അതെല്ലാം അവളുടെ കുടുംബത്തെ ആശ്രയിച്ചു മാത്രമേ ചെയ്യാന്‍ ആവൂ എന്നുള്ളതാണ് ഒരു വസ്തുത. അതിനാരും തന്നെ തടസം നില്‍ക്കുന്നില്ല, പ്രത്യേകിച്ചും നമ്മള്‍ മുസ്ലീം സ്ത്രീ ആണെന്ന് വരികില്‍ പോലും. പിന്നെ ചില സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തന്റേടം കാണിക്കേണ്ടി വരാറുണ്ട്. അത് അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടല്ല അതും ജീവിതത്തിന്‍റെ ഭാഗമായിട്ട് തന്നെ ആണ്.ഭരണത്തില്‍ ഇടപെടാത്ത സ്ത്രീകള്‍ ഉണ്ടെന്നൊക്കെ പറയുന്നത് വെറും ബാലിശമായ കാഴ്ച്ചപാടാണ്. അനേകം സ്ത്രീകള്‍ മലപ്പുറം ജില്ലയില്‍ നിന്നും പ്രത്യേകിച്ചും മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്നിടുണ്ട്. അതില്‍ ഒരു ഉദാഹരണമാണ് ഖമറുന്നീസ അന്‍വര്‍.


Eshak Abdulla 3. അക്ഷയ പദ്ധതിയുടെ സംരംഭക എന്നാ നിലയില്‍ ചോദിച്ചോട്ടെ ? കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന് പറഞ്ഞത് പോലെ 
ഈ കമ്പ്യൂട്ടര്‍ പദ്ധതി മൂലം ശരാശരി ജനങ്ങള്‍ക്ക്‌ ഒരു ഗുണവും കിട്ടിയില്ല എന്നുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ ശഹാന നൌഷാദിന് വല്ലതും പറയാനുണ്ടോ ?

ഷഹന നൗഷാദ്

  • അത് പുറത്തു പ്രചരിക്കുന്ന വെറും കുപ്രചരണമാണ്... പ്രവര്‍ത്തിച്ച ഒരു സംരംഭക എന്നുള്ള നിലക്ക്, ഞാന്‍ അതിനു സാക്ഷിയാണ്.



Eshak Abdulla 4 .മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പതിനാറു വയസ്സ് വരെ വെറും നിഴലില്‍ ജീവിച്ചു,  ശേഷം വെളിച്ചതിലോട്ടു കുതിച്ചു ചാടാന്‍ പ്രേരണയായത് എന്താണ് ?

ഷഹന നൗഷാദ്
  • ഞാന്‍ അന്നും ഇന്നും എന്നും നിഴല്‍ ആയിരുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.. എന്‍റെ ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും ഞാന്‍ എന്റേതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്ന് തന്നെ വേണം പറയാന്‍. സ്കൂള്‍ ജീവിതത്തില്‍ സ്പോര്‍ട്സ്‌, ഗെയിംസ്, guides എന്നിവയില്‍ ഒക്കെ captian ആയി തിളങ്ങിയിട്ടുണ്ട്, പിന്നെ സ്കൂള്‍ ലീഡര്‍, ജില്ല ബാറ്റ്‌മിന്‍ഡന് ചാമ്പ്യന്‍ ഒക്കെ ആയിരുന്നല്ലോ.‍



Eshak Abdulla 5 . ഷഹാന നൌഷാദിന്റെ ബ്ലോഗിലെ ഒരു വാചകമാണ് "വിജയം മറ്റുള്ളവരുടെ പിന്തുണയിന്മേലാണ് ആശ്രയിച്ചിരിക്കുന്നത്. "
മറ്റുള്ളവരുടെ പിന്തുണയില്ലാതെ വിജയിക്കാന്‍ കഴിയില്ല എന്ന് സമര്തിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്  ? ഇതിലൂടെ  എബ്രഹാം ലിങ്കന്‍ , മുഹമ്മദ്‌ അലി , ആല്‍ബര്‍ട്ട്  ഐന്‍സ്റ്റീന്‍ etc തുടങ്ങിയ മഹാന്മാരുടെ വിജയങ്ങളെ  കണ്ടില്ലാന്നു നടിക്കുന്നത് ശരിയാണോ ?

ഷഹന നൗഷാദ്
  • വിജയം ആര്‍ക്കും തനിച്ചു സാധ്യമല്ല.. മേല്‍ പറഞ്ഞ വ്യക്തികള്‍ക്കും മറ്റു പല ആളുകളുടെയും പിന്തുണയില്ലാതെ വിജയിക്കാന്‍ ആവില്ല എന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു. തീര്‍ച്ചയായും അവരെ പിന്തുണക്കുന്ന ഒരു കുടുംബം, സുഹൃത് ബന്ധങ്ങള്‍, സമൂഹം എന്നിവയില്‍ ഏതെന്കിലും ഒരു സപ്പോര്‍ട്ട് ഇല്ലാതെ ആര്‍ക്കും വിജയിക്കാന്‍ ആവില്ല.



Eshak Abdulla 6 . മൂന്നുനേരം വീതം കഴിക്കാനുള്ള ഗുളികകള്‍ കൊടുത്താല്‍ ഒരാളുടെ രോഗം ഭേദമാക്കാം . എന്നാല്‍ പത്ത് തത്വങ്ങള്‍ കൊടുത്തു ഒരാളെ എങ്ങിനെ വിജയത്തിന്റെ ചവിട്ടുപടികള്‍ കയറ്റും ?

ഷഹന നൗഷാദ്
  • രണ്ടു തരം ആളുകള്‍ക്ക് അത് കാണിച്ചു കൊടുക്കാന്‍ കഴിയും. 1. ജീവിതത്തില്‍ വിജയിച്ച ഒരാള്‍ക്ക്‌, 2. ജീവിതത്തില്‍ പരാചയപ്പെട്ട ഒരാള്‍ക്ക്‌.


Eshak Abdulla 7 . തന്നെ വലുതാക്കിയ ആളുകളെ  അല്ലെങ്കില്‍ നാടിനെ മറക്കുന്ന  പ്രവണത പൊതുവേ ഏതൊരു മേഖലയിലുമുള്ള വ്യക്തികളെ കുറിച്ചു പറഞ്ഞു കേള്‍ക്കുക പതിവാണ് . പാലക്കാട് ജില്ലയെ നിങ്ങള്‍ ശെരിക്കും അവഗണിച്ചുവെന്ന്  ഞാനീയിടെ കേള്‍ക്കാന്‍ ഇടയായി . അതില്‍ വല്ല വാസ്തവം ഉണ്ടോ ?

ഷഹന നൗഷാദ്
  • ജില്ലാ അടിസ്ഥാനത്തില്‍ ഒരു വേര്‍തിരിവ്‌ ഉണ്ടായിട്ടില്ല. കാരണം ഞാന്‍ സംസ്ഥാനത്തിന് വേണ്ടിയാണ് പ്രയത്നിച്ചിട്ടുള്ളത്...



Eshak Abdulla 8 .  കേരളത്തിലെ ഒട്ടുമിക്ക പുരുഷന്മാരും ഞരമ്പ് രോഗികളാണ്  എന്നൊരു പ്രസ്താവന  ഈയിടെ ഏതോ ഒരു സ്ത്രീ പറയുകയുണ്ടായി. ജോലി സംബന്ധമായി പല ആളുകളുമായി ഇടപെടാന്‍ അവസരം ലഭിച്ചിട്ടുള്ള ശഹനത്താക്ക് ഇതിനെ കുറിച്ചുള്ള  അഭിപ്രായമെന്ത് ?

ഷഹന നൗഷാദ്
:)
  • എനിക്കങ്ങിനെ അഭിപ്രായമില്ല......


Eshak Abdulla 9 . കേരളത്തിലെ സ്ത്രീകളോട് പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളിലെ സ്ത്രീകളോട് എന്താണു പറയാനുള്ളത് ?

ഷഹന നൗഷാദ്
  • സ്വാതന്ത്ര്യമായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക, പക്ഷെ സൂക്ഷമതയോടെ കാര്യങ്ങളെ നോക്കി കാണുക, (സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്നാണല്ലോ....) :)
 
നിങ്ങള്‍ക്ക് പോകാന്‍ സമയമായെന്ന് മനസ്സിലായി . അവസാനമായി ഒരു ചോദ്യംകൂടി
Eshak Abdulla 10 . അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ പനിനീര്‍പ്പൂക്കളുമായി വന്ന വിലാസിനി ടീച്ചര്‍ വന്നത് അറിഞ്ഞു കാണുമല്ലോ . മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന അഴീക്കൊടിനോട് ടീച്ചര്‍ പറയുന്നു "കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് "
എത്ര പ്രായം ചെന്നാലും സ്ത്രീയുടെ കപടതയ്ക്ക് ഒരുമാറ്റവും ഉണ്ടാകില്ല എന്നതിന്റെ തെളിവില്ലെ ഇത് ? അല്ലെങ്കില്‍ എന്തുകൊണ്ട് യൌവനത്തില്‍ ഈയൊരു ചോദ്യം ചോദിച്ചില്ല ?

ഷഹന നൗഷാദ്

  • നമുക്ക് വളച്ചൊടിക്കലുകള്‍ ഒഴിവാക്കാം.... :))) സുഖമില്ലാതെ കിടക്കുന്ന വൃദ്ധനായ ഒരാളോട് കൂടെ ജീവിക്കാന്‍ പോരുന്നോ എന്ന് ചോദിക്കാന്‍ മാത്രം വിഡ്ഢികളാണ് ലോകത്തിലെ ഒരു മനുഷ്യനും എന്ന് ഞാന്‍ കരുതുന്നില്ല....:))
 
എന്തിനും ഏതിനും  വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധവുമാണ് ഷഹന നൗഷാദിനെ ഇതര  സ്ത്രീകളില്‍ നിന്ന് വേറിട്ട്‌ നിറുത്തുന്നത് . വിവാഹത്തിന് ശേഷം അടുക്കളയില്‍ ഒതുങ്ങിക്കൂടുന്ന അഭ്യസ്തവിദ്യക്കാര്‍ക്ക്  ഇവരില്‍ നിന്ന് പലതും പഠിക്കാനുമുണ്ട്. ഇനിയും ഉയരങ്ങള്‍ കീഴടക്കാനും, പുതിയ സംരഭത്തിലേക്ക് കാലെടുത്തു വെക്കാനും ഈ സഹോദരിക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .....

2 അഭിപ്രായങ്ങൾ: